2014, ഓഗസ്റ്റ് 25, തിങ്കളാഴ്‌ച

" അരയാൽ " എന്ന ചെറുകഥയിൽ നിന്നൊരു ഭാഗമിതാ..............

( 1992 -ൽ മാതൃഭുമി സ്റ്റഡിസർക്കിൾ തൃശൂര് യുണിറ്റ് നടത്തിയ ചെറുകഥാ മത്സരത്തിൽ ഒന്നാം സമ്മാനാർഹമായ കഥ )

 
ഹോ ....ഇവന് ഇന്നുമുണ്ടോ ഡ്യുട്ടി ..
ഇവനെ അറിയില്ലല്ലോ ....ഇവനാണ് കാലൻകോഴി .....
നിങ്ങളുടെ സുഖനിദ്രയെ പലപ്പോഴും അലോസരപ്പെടുത്താറില്ലേ ഇവന്റെ ഭീകരസ്വനം ...
ഒന്നാലോചിച്ചാൽ ഇവാൻ എത്ര പാവമാണെന്നോ...വെറും പാവം ...
എവിടെയോ കിടക്കുന്ന പ്രിയതമയെ തേടുകയാണവൻ ...
അവന്റെ ദുഖം ആരറിയാൻ ...?
എന്നോടവൻ എല്ലാ കഥകളും പലപ്പോഴായി പറഞ്ഞിട്ടുണ്ട് ...കേട്ടപ്പോൾ ശരിക്കും വിഷമം തോന്നി.
ഇവൻ ശബ്ദിച്ചാൽ മരണം കേൾക്കാം എന്നാണു പഴമൊഴി ....
പഴമൊഴിയല്ല ....പലപ്പോഴും അത് ശരിയാകാറുമുണ്ട് ....ഞാൻ ദൃസാക്ഷിയല്ലേ ...
എത്രയോ തവണ ഇവൻ മരണത്തെ മുന്കൂട്ടി അറിയിച്ചിരിക്കുന്നു ...
ങ്ഹും ....ദാ തൊടങ്ങീട്ടുണ്ട് ....അവന്റെ കരച്ചിൽ ...
കരയട്ടെല്ലേ .....അവനും കരയണ്ടേ ............
ആകെ നിശബ്ധമല്ലേ ....അതാണിത്ര മുഴക്കം ..........
.............................................................
...........................................................
ഒരു കാറാണല്ലോ അത് ........എന്താ ഈ അസമയത്ത് ...എന്റെ മുന്നിലാണല്ലോ നിർത്തിയിരിക്കുന്നത് ...
കണ്ടോ......അവർ ഒരു സ്ത്രീയെയാണ് താങ്ങിയെടുത്ത് കൊണ്ട് വരുന്നത് .......
കണ്ടോ .എന്റെ കയ്യിൽ പിടിപ്പിക്കുവാനുള്ള തയ്യാറെടുപ്പാണ് .....
സാരി ചുറ്റികെട്ടി കൊമ്പിൽ കെട്ടിക്കോളാൻ ....തൂങ്ങി മരിച്ചതാന്നെ പറയുള്ളൂന്ന് ...
എന്ത് ഐശ്വര്യള്ള കുട്ട്യാ ....ഇരുപത് വയസ്സിൽ കൂടില്ല്യ ....
അവരുടെപോക്ക് കണ്ടോ .......ഒന്നുമറിയാത്ത പോലെ ............
എന്തായാലും ഇവന്റെ കൂവലിന് ഫലോണ്ടായി ....
കണ്ടില്ലേ ....അവൻ കരയുകയാണ് ...കുറ്റബോധം കൊണ്ടാ....
ഒരു വെറുക്കപ്പെട്ട ജന്മം അല്ലെ ....
ഇനി നേരം പുലരുന്നതുവരെ ഒരു പെണ്‍കുട്ടിയേയും താങ്ങിയുള്ള നില്പ്പ് .....
എന്ത് ചെയ്യാനാ ....സഹിക്കുകതന്നെ .....
എപ്പോഴാണോ ഇനി നീതിപാലകരുടെ വരവ് ......

കഥ ഇങ്ങിനെ തുടരുന്നു